Sunday, November 9, 2014

പഴം വാട്ടിയത് / പഴം നെയ്യിൽ വാട്ടിയത്/ പഴം നുറുക്ക്/ Pazham nurukk/Banana simple fry

പഴം വാട്ടിയത് /
പഴം നെയ്യിൽ വാട്ടിയത്/
പഴം നുറുക്ക്/
Pazham nurukk/Banana simple fry

കേരളത്തിന്റെ തനതായ ഭക്ഷണങ്ങളിൽ  ഉൾപെടുന്ന മുഖ്യ ആഹാരമാണ് പഴം , അതും നല്ല നാടൻ നേന്ത്രപ്പഴം..! കുട്ടികൾക്ക് പ്രത്യേകിച്ച് കൊച്ചുകുഞ്ഞുങ്ങൾക്ക് നമ്മുടെ അച്ഛനമ്മമാർ കൊടുത്തിരുന്നത് പച്ചക്കായ ഉണക്കിപ്പൊടിച്ച കുറുക്കും, പഴം വേവിച്ചതും, നെയ്യിൽ വാട്ടിയതും ഒക്കെ ആയിരുന്നു.. അന്നൊക്കെ ആരും ബേബി ഫുഡ്‌ എന്നും പറഞ്ഞു കടകളിൽ  പോയിരുന്നുമില്ല, വാങ്ങിയിരുന്നുമില്ല, കുട്ടികൾക്ക്  നല്ല   ആരോഗ്യവും ഉണ്ടായിരുന്നു...എന്നാൽ ഇപ്പോഴോ, എത്ര വില കൂടിയ ഭക്ഷണം വാങ്ങി കൊടുത്താലും ആശുപത്രി കയറി ഇറങ്ങാനേ  സമയമുള്ളൂ...

എന്തായാലും, നിങ്ങള്ക്കും കുട്ടികൾക്കും വൈകുന്നേരം കഴിക്കാൻ പറ്റിയ ഒരു സൂപ്പർ നേന്ത്രപ്പഴം വിഭവം ഇതാ.. ഉണ്ടാക്കാൻ അതിലേറെ എളുപ്പം..


ചേരുവകൾ

പഴം -1 എണ്ണം

നെയ്യ് - 2-3 ടേബിൾ സ്പൂണ്‍

തയ്യാറാക്കുന്ന  വിധം

പഴം വട്ടത്തിൽ അറിയുക
പത്രം ചൂടാവുമ്പോൾ  നെയ്‌ ഒഴിച്ച്  പഴം അതിലിട്ട് 2 വശവും ബ്രൌണ്‍ നിറം ആകുന്ന വരെ മൂപ്പിചെടുക്കുക.  വേണമെങ്കിൽ അവസാനം പഞ്ചസാരയോ എലക്ക പൊടിച്ചതോ  തൂവി വിളമ്പാം .


Ingredients
Plantains -1 or 2nos
Ghee - 2-3 tablespoon
Sugar (optional)
cardamom powder (optional)

Procedure



Heat Pan , add Ghee
Cut the plantains in circles and add to ghee
Fry until light or golden brown
You may add a pinch of sugar and powdered cardamom before serving for an extra flavor!

Banana Fry Ready!!




No comments:

Post a Comment