നമ്മൾ ഈയിടെയായി മലയാളികൾക്ക് പൊതുവെ കാണപ്പെടുന്ന ഒരു ശീലം ഉണ്ട്... പ്രത്യേകിച്ച് ഈ New Generation കാലഘട്ടത്തിൽ... അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാനുള്ള എല്ലാ സാധനങ്ങളും ഉണ്ടെങ്കിലും അതിനേക്കാൾ ഉയർന്ന വില കൊടുത്ത് ഹോട്ടലിൽ പോയോ പാർസൽ വാങ്ങിയോ ശാപ്പാടടിക്കണം..! എന്നിട്ടോ, ഫേസ്ബുക്കിലും മറ്റു സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റ്കളിലും ഭക്ഷണത്തിലെ മായത്തെ ക്കുറിച്ചും അതിൽ; ചേർക്കുന്ന നിറങ്ങളെ ക്കുറിച്ചും എണ്ണയെ കുറിച്ചും മറ്റും പോസ്റ്റ് കൾ ഷെയർ ചെയ്യാൻ മുന്നിലും..
ഓർക്കുക... നമ്മുടെ ആരോഗ്യം ആണ് നമ്മുടെ സമ്പത്ത്... അത് കാശ് കയ്യീന്ന് കൊടുത്ത് കളഞ്ഞു മുടിക്കല്ലേ....!
ആരോ ഷെയർ ചെയ്ത ആ നല്ല വചനങ്ങൾ ഇവിടെ കുറിക്കട്ടെ...
"അമ്മയാണ് ഡോക്ടർ..
അടുക്കളയാണ് ആശുപത്രി..
ആഹാരമാണ് മരുന്ന്....!"
ഒരല്പം സമയം നീക്കിവെക്കാൻ ഉണ്ടെങ്കിൽ നിങ്ങൾക്കിഷ്ടപ്പെട്ട വിഭവങ്ങൾ നിങ്ങളുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കാം..
അതിനുള്ള പ്രചോദനമാകട്ടെ ഈ ബ്ലോഗ്...അതെ, സൂപ്പർ സിമ്പിൾ Recipes ....!
ഒരു വിഭവം എങ്ങനെ ഉണ്ടാക്കാം എന്നതിന്, ക്രമാനുസൃതമായി ചിത്രങ്ങൾ കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്... കേരള വിഭവമോ, ഇന്ത്യനോ, ഇന്റർനാഷ്ണലോ എന്തും ആകട്ടെ... നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ...
അഭിപ്രായങ്ങൾ അറിയിക്കൂ...
No comments:
Post a Comment