കേരളത്തിലെ മുസ്ലീങ്ങളുടെ പ്രത്യേകിച് മലബാർ മുസ്ലീങ്ങളുടെ മുഖ്യ സല്കാര വിഭവമാണ് നെയ്ച്ചോർ.. നെയ്ച്ചോറും ഇറച്ചിക്കറിയും ഇല്ലാത്ത ഒരു സൽക്കാരവും അവർക്കില്ല എന്ന് തന്നെ പറയാം..അത് കല്യാണമോ, മൈലാഞ്ചിയോ,പുതിയാപ്ല സൽകാരമൊ,എന്തും ആകട്ടെ..! നല്ല നെയ്യിൽ മൂപ്പിച്ച കശുവണ്ടിയും കിസ്മിസും സവാളയും ആവി പറക്കുന്ന നെയ്ചോറിനു മുകളിൽ വിതറി ചൂടോടെ കോഴി കറി യോ , മട്ടൻ കറിയോ, ബീഫ് കറിയോ ചേർത്ത് കഴിച്ചാൽ സംഭവം കുശാൽ... അതെങ്ങനെ ഉണ്ടാക്കാം എന്നതാണ് ഇന്നത്തെ സൂപ്പർ സിമ്പിൾ റെസിപി..
ചേരുവകൾ
ജീരകശാല അരി /ബസ്മതി അരി - 1 കപ്പ്
നെയ്യ - 5 സ്പൂണ്‍
സവാള നീളത്തിൽ അരിഞ്ഞത്- അര കപ്പ്
കശുവണ്ടി/ബദാം ,മുന്തിരി- അര കപ്പ്
ഉപ്പ്- ആവശ്യത്തിന്
മറ്റു മസാലകൾ
കുരുമുളക്,ഗ്രാമ്പൂ, പട്ട, പേരും ജീരകം -അര ടീസ്പൂണ്‍ വീതം
തക്കോലം-1 (വേണമെങ്കിൽ മാത്രം)
കറുകപ്പട്ടയുടെ ഇല-1((വേണമെങ്കിൽ മാത്രം)
തയ്യാറാക്കുന്ന വിധം
ഏറ്റവും ഈസി ആയി നെയ്ച്ചോർ ഉണ്ടാക്കാനുള്ള രീതിയാണ് താഴെ കാണിച്ചിരിക്കുന്നത്..(see Photos below)
നെയ് പാത്രത്തിൽ ഒഴിച് ചൂടാകുമ്പോൾ കശുവണ്ടിയും കിസ്മിസും വറുത് കോരി മാറ്റി വെക്കുക. അതിൽ സവാള ഇട്ടു ബ്രൌണ്‍ നിറമാകുന്ന വരെ വറുക്കുക.. അതും മാറ്റി വെക്കുക.
ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്നഅളവിൽ വെള്ളം എടുത്ത് നെയ്ച്ചോർ ഉണ്ടാക്കുന്ന പത്രത്തിലേക്ക് ഒഴിക്കുക.. ആവശ്യത്തിന് ഉപ്പ് ചേര്ക്കുക.. ഇതിലേക്ക് ബാക്കിയുള്ള നെയ് ഒഴിച് വെള്ളം തിളക്കുമ്പോൾ എടുത്തു വെച്ച മസാലകൾ എല്ലാം ഇടുക..ഇനി ഇതിലേക്ക് കഴുകി വെച്ച അരി ഇടുക.പത്രം അടച്ചു വെച്ച് ചെറുതീയിൽ അരി വേകുന്ന വരെ വേവിക്കുക.. ഏകദേശം 20 മിനിറ്റ്കൾക്കു ശേഷം തീ അണച്ച്, മുകളിൽ അല്പം കൂടി നെയ് ചേർത്ത് മൂപ്പിച്ച കശുവണ്ടിയും കിസ്മിസും സവാളയും വിതറി ചൂടോടെ വിളമ്പാം...
ആവി പറക്കുന്ന, ആരെയും കൊതിപ്പിക്കുന്ന നെയ്ച്ചോർ റെഡി...ഇനി മുതൽ ആരെങ്കിലും വീട്ടിൽ പെട്ടെന്ന് വന്നാൽ, നെയ്ച്ചോർ തന്നെ ഉണ്ടാക്കിക്കോളൂ... സൂപ്പർ സിമ്പിൾ നെയ്ച്ചോർ..!
Ingredients
Jeerakashala rice/Basmati Rice - 1 cup
Ghee- 5 tablespoons
Cashews/badam, raisins -1/2 cup
Sliced Onions- 1/2 cup
Spices
Black pepper,Cumin seeds,cinnamon ,cloves -1/2 teaspoon each
Bayleaf- 1(optional)
Star anise-1(optional)
Procedure
Heat ghee in a pan
add Cashews/Badam and fry until golden brown
Add raisins (kismis) and fry them too
Drain &Keep them aside
Add the sliced onions until they turn golden brown
Keep them aside, this is used for final garnishing.
Take rice and water in the ratio 1:1 1/2(for one cup rice, one and half cup water)
Wash the rice and keep it aside
Add the water into the cooking pot
Add required quantity of salt
Add the ramaining Ghee into this water.
Take all the spices specified
When water begins to boil, add spices
Now, add the washed rice
Let it cook for about 20 mins in medium flame
Do not stir occasionally as this may break the rice.
Garnish with the nuts, raisins and golden brown onions..
Super Simple Ghee Rice Ready!!
Yummy!!!
No comments:
Post a Comment