Sunday, November 9, 2014

കഞ്ഞി - നമ്മുടെ പഴയ തലമുറയുടെ ആരോഗ്യത്തിന്റെ രഹസ്യം..!

Kanji

The traditional and authentic food from Kerala, In fact... 'The secret of our forefathers...'

Yes Yes, that thick rice soup with a cup of curd and a green chilly or a pickle, with pappad or any side dish- usually 'payar' or the brown beans ....The taste is just superb, and has lots of health benefits too...

Rice is usually the brown unpolished rice  cooked with twice or thrice the amount of water and salt until it becomes soft. A few drops of ghee or butter into it enhances the taste and aroma...hmm...yummm....!!
The best food 
for kids, elderly people ,when you are sick or when it is unable to chew hard foods ... 

Procedure

Rice -1 cup
water- 2 cups
salt- to taste
Wash rice, add water and salt and pressure cook until 2-3 whistles. Stir well, mash well.
You can add a spoon of ghee for a rich flavor





 കഞ്ഞി - നമ്മുടെ പഴയ തലമുറയുടെ ആരോഗ്യത്തിന്റെ രഹസ്യം..! കഞ്ഞിയും പയറും, കഞ്ഞിയും തൈരും ചുട്ട പപ്പടവും, കഞ്ഞിയും കപ്പയും,കഞ്ഞിയും പച്ചമുളകും, കഞ്ഞിയും അച്ചാറും, പാൽകഞ്ഞി, ഇനി ഇതൊന്നുമില്ലെങ്കിലും തലേന്നത്തെ ചോറിൽ വെള്ളം ഒഴിച് പഴങ്കഞ്ഞി കുടിച്ച് യാതൊരു വിറ്റമിൻ ഗുളികകളും ഇല്ലാതെ ജീവിച്ചവർ...
ഇന്ന് കഞ്ഞി കുടിക്കുന്നത് നമുക്കൊരു കുറവ് പോലെയാണ്..'അയ്യേ.. കഞ്ഞിയോ?" എന്ന് ചോദിക്കും പുതുതലമുറ...
അവർക്കറിയില്ലല്ലോ...കഞ്ഞിയുടെ മഹത്വം...നല്ല തവിടോട് കൂടിയ ഭക്ഷണം ആയതിനാൽ പോഷകഗുണം ഏറെയുള്ളതാണ് കഞ്ഞി.. കുട്ടികൾക്കും, പ്രായമായവർക്കും ദഹിക്കാൻ ഏറെ എളുപ്പം.. ഒരു പനി വന്നാലോ, പല്ലുവേദന വന്നാലോ മാത്രം കഞ്ഞി കുടിക്കുന്ന നമ്മൾ പഴയ സൂപ്പർ ഫുഡ്സ് ലിസ്റ്റിൽ ഉള്ള കഞ്ഞിയെ തള്ളിക്കളയാതെ ഇരുന്നാൽ നമ്മുടെ ആരോഗ്യവും ഏറും എന്നോർക്കുന്നത് നന്ന്....
ഈ കഞ്ഞി തന്നെയാകട്ടെ ആദ്യത്തെ വിഭവം.. ഏറ്റവുംഎളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഭക്ഷണം..

ഉണ്ടാക്കുന്ന രീതി
അരി- 1 കപ്പ്‌
വെള്ളം - രണ്ടര കപ്പ്‌
ഉപ്പ് പൊടി- ആവശ്യത്തിന്
വെള്ളം കുക്കറിൽ വെച്ച് തിളക്കുമ്പോൾ കഴുകി വെച്ച അരി (പൊടിയരിയെങ്കിൽ പെട്ടെന്ന് വേകും) ആവശ്യത്തിന് ഉപ്പും ചേർത്ത് 2-3 വിസിൽ കേൾക്കുന്നത് വരെ വേവിക്കുക... പ്രഷർ പോയിക്കഴിഞ്ഞാൽ നല്ലപോലെ ഇളക്കി , വേണമെങ്കിൽ നെയ്യും ചേർത്ത് ചൂടോടെ കുടിക്കാം..
(അൽപം പയറോ പരിപ്പോ തേങ്ങപാലോ ചെയ്താൽ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും )








No comments:

Post a Comment