പയർ എന്ന് കേട്ടാലേ മനസ്സിലേക്ക് ഓടി വരുന്നത് കഞ്ഞീം പയറും, അല്ലെങ്കിൽ പുട്ടും പയറും പപ്പടവും.. ആഹാ..! Protein കലവറയാണ് പയർ വർഗ്ഗങ്ങൾ എല്ലാം .. കുട്ടികളുടെ വളർച്ചക്ക് വളരെ നല്ലതാണ് ഇത്.. നല്ല ശുദ്ധമായ വെളിച്ചെണ്ണയിൽ ഉള്ളി മൂപ്പിച് ഇടിച്ച മുളകും ചേർത്ത് വറ്റിചെടുത്ത വൻ പയർ.. അതാകട്ടെ ഇന്നത്തെ റെസിപി....
തനി നാടൻ സ്റ്റൈൽ സൂപ്പർ സിമ്പിൾ വൻ പയർ ഉലർത്തിയത്...!
ചേരുവകൾ
വൻപയർ -1 കപ്പ്
കടുക്- അര ടിസ്പൂണ്‍
വറ്റൽ മുളക് ഇടിച്ചത് -1 ടീസ്പൂണ്‍
ഉപ്പ് പൊടി- ആവശ്യത്തിന്
വെളിച്ചെണ്ണ-2 ടേബിൾ സ്പൂണ്‍
ഉള്ളി അരിഞ്ഞത്/ ചതച്ചത് -കാൽ കപ്പ്
കറി വേപ്പില -3-3 nos
തയ്യാറാക്കുന്ന വിധം
വൻ പയർ വെള്ളത്തിൽ 7-8 മണിക്കൂർ കുതിർത്തത് അല്പം ഉപ്പും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക. പാത്രം ചൂടാക്കി വെളിച്ചെണ്ണ ഒഴിച് കടുക് ഇടുക..കടുക് പൊട്ടിയാൽ ഉള്ളി ചേർത്ത് വഴന്നു വരുമ്പോൾ ഇടിച്ച മുളക് ചേർത്ത് ഉടനെ തന്നെ വേവിച്ച പയർ ഇടുക.ഉപ്പ് നോക്കി വേണമെങ്കിൽ അല്പം കൂടി ഇടുക.. വെള്ളം വറ്റുമ്പോൾ തീയിൽ നിന്നും മാറ്റി ചൂടോടെ ഉപയോഗിക്കാം.(Step by Step photographs given below)
Ingredients
Brown beans- 1 cup
Mustard seeds- half teaspoon
Red chilly flakes- 1 teaspoon
Salt- to taste
Coconut oil -2 table spoon
Sliced Shallots-1/4 cup
Curry leaves-3-4nos
Procedure
Soak the brown beans 7-8 hrs and pressure cook it with some salt
Heat oil in a pan
Add mustard Seeds, let it sputter
Add sliced shallots, curry leaves and saute until they become soft and translucent
At this stage, add the red chilly flakes
Immediately add the cooked brown beans into it
Check salt, add if required
Super simple brown beans stir fry ready,in the healthy and Authentic Kerala Style....!! Have it with rice/ Appam/ Puttu... Their combination with Brown beans is always amazing.....!!
No comments:
Post a Comment