Wednesday, November 12, 2014

തൈര്/Curd


 ചൂടിനെ ചെറുക്കാനും ശരീരം തണുപ്പിക്കാനും നമ്മുടെ കാർന്നോർമാർ  ചെയ്തിരുന്നത്  തൈരും മോരും ദിനവും ഉൾപെടുത്തുക എന്നതായിരുന്നു. നല്ല ഉപ്പിട്ട മോരും വെള്ളം കുടിച്ചാൽ ശരീരത്തിൽ നിന്നും വിയർക്കുമ്പോൾ പോകുന്ന ഉപ്പിന്റെ കുറവ് പരിഹരിക്കപ്പെടുമായിരുന്നു. അല്ലാതെ ഇന്നത്തെ പോലെ കുറെ സോഡയും സോഫ്റ്റ്‌ ഡ്രിങ്ക്സ് ഉം കുടിച് അപ്പോഴത്തെ ആശ്വാസം എന്നല്ലാതെ, രോഗങ്ങളും കൊണ്ട് നടക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു..

നല്ല ചൂടുള്ള ദിവസം ഒരു ഗ്ലാസ്‌ സംഭാരം കുടിക്കുന്നത് എത്ര ആശ്വാസകരമാണ്... അല്ലെ...?

 അല്പം തൈരുണ്ടെങ്കിൽ കടയിൽ നിന്നും വാങ്ങാതെ,നല്ല  തൈര് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.. ചിലവും കുറവ്, ആരോഗ്യകരവും!

അതെങ്ങനെ എന്ന് നോക്കാം..



Procedure

                                            Boil milk in a pan. After it boils, let it cool down..

                                                                Take some Curd


                                           Transfer the milk into a glassware/ Clay pot


                                               Put 2 spoons of curd into the milk

                                                                        Mix well



                       Keep the container closed and let it set..It takes nearly 6-8 hrs to form thick curd.

Tuesday, November 11, 2014

വൻ പയർ ഉലർത്തിയത് /പയർ ഇടിച്ച മുളകിട്ടത് /വൻപയർ മെഴുക്കുപുരട്ടി / Brown beans stir fry- Kerala style

വൻ പയർ ഉലർത്തിയത് /പയർ ഇടിച്ച മുളകിട്ടത് /വൻപയർ മെഴുക്കുപുരട്ടി / Brown beans stir fry- Kerala style

പയർ എന്ന് കേട്ടാലേ മനസ്സിലേക്ക് ഓടി വരുന്നത്   കഞ്ഞീം പയറും, അല്ലെങ്കിൽ പുട്ടും പയറും പപ്പടവും.. ആഹാ..!   Protein  കലവറയാണ് പയർ വർഗ്ഗങ്ങൾ എല്ലാം .. കുട്ടികളുടെ വളർച്ചക്ക് വളരെ നല്ലതാണ് ഇത്..  നല്ല ശുദ്ധമായ വെളിച്ചെണ്ണയിൽ ഉള്ളി മൂപ്പിച് ഇടിച്ച മുളകും ചേർത്ത് വറ്റിചെടുത്ത വൻ പയർ.. അതാകട്ടെ ഇന്നത്തെ റെസിപി....

തനി നാടൻ സ്റ്റൈൽ  സൂപ്പർ സിമ്പിൾ വൻ പയർ ഉലർത്തിയത്...!





ചേരുവകൾ

വൻപയർ -1 കപ്പ്‌
കടുക്- അര ടിസ്പൂണ്‍
വറ്റൽ മുളക് ഇടിച്ചത് -1 ടീസ്പൂണ്‍
ഉപ്പ് പൊടി- ആവശ്യത്തിന്
വെളിച്ചെണ്ണ-2 ടേബിൾ സ്പൂണ്‍
ഉള്ളി അരിഞ്ഞത്/ ചതച്ചത് -കാൽ കപ്പ്‌
കറി വേപ്പില -3-3 nos

തയ്യാറാക്കുന്ന വിധം

വൻ പയർ വെള്ളത്തിൽ 7-8 മണിക്കൂർ കുതിർത്തത് അല്പം  ഉപ്പും ചേർത്ത് കുക്കറിൽ  വേവിച്ചെടുക്കുക. പാത്രം ചൂടാക്കി വെളിച്ചെണ്ണ ഒഴിച് കടുക് ഇടുക..കടുക് പൊട്ടിയാൽ ഉള്ളി ചേർത്ത് വഴന്നു വരുമ്പോൾ ഇടിച്ച മുളക് ചേർത്ത് ഉടനെ തന്നെ വേവിച്ച പയർ ഇടുക.ഉപ്പ് നോക്കി വേണമെങ്കിൽ അല്പം കൂടി ഇടുക.. വെള്ളം വറ്റുമ്പോൾ തീയിൽ നിന്നും മാറ്റി ചൂടോടെ ഉപയോഗിക്കാം.(Step by Step photographs given below)


Ingredients

Brown beans- 1 cup
Mustard seeds- half teaspoon
Red chilly flakes- 1 teaspoon
Salt- to taste
Coconut oil -2 table spoon
Sliced Shallots-1/4 cup
Curry leaves-3-4nos

Procedure



                     Soak the brown beans 7-8 hrs and pressure cook it with some salt



Heat oil in a pan

                                                 
                                                   Add mustard Seeds, let it sputter



              Add sliced shallots, curry leaves and saute until they become soft and translucent




                                              At this stage, add the red chilly flakes


                                          Immediately add the cooked brown beans into it


                                                          Check salt, add if required



                                Cover the pan with a lid, cook in medium flame until it is soft and dry



             

Super simple brown beans stir fry ready,in the healthy and Authentic Kerala Style....!!  Have it with rice/ Appam/ Puttu... Their  combination with Brown beans is always amazing.....!!

Monday, November 10, 2014

നെയ്ച്ചോർ /Ghee Rice/Jeera Rice/ Easy Neychor Recipe

നെയ്ച്ചോർ /Ghee Rice/Jeera Rice/ Easy Neychor Recipe

കേരളത്തിലെ മുസ്ലീങ്ങളുടെ പ്രത്യേകിച് മലബാർ മുസ്ലീങ്ങളുടെ മുഖ്യ സല്കാര വിഭവമാണ് നെയ്ച്ചോർ.. നെയ്ച്ചോറും ഇറച്ചിക്കറിയും ഇല്ലാത്ത ഒരു സൽക്കാരവും അവർക്കില്ല എന്ന് തന്നെ പറയാം..അത് കല്യാണമോ, മൈലാഞ്ചിയോ,പുതിയാപ്ല സൽകാരമൊ,എന്തും ആകട്ടെ..! നല്ല നെയ്യിൽ മൂപ്പിച്ച കശുവണ്ടിയും കിസ്മിസും സവാളയും ആവി പറക്കുന്ന നെയ്ചോറിനു മുകളിൽ വിതറി ചൂടോടെ കോഴി കറി യോ , മട്ടൻ കറിയോ, ബീഫ് കറിയോ ചേർത്ത് കഴിച്ചാൽ സംഭവം കുശാൽ... അതെങ്ങനെ ഉണ്ടാക്കാം എന്നതാണ് ഇന്നത്തെ സൂപ്പർ സിമ്പിൾ റെസിപി..






ചേരുവകൾ

ജീരകശാല അരി /ബസ്മതി അരി - 1 കപ്പ്‌ 
നെയ്യ - 5 സ്പൂണ്‍
സവാള നീളത്തിൽ അരിഞ്ഞത്- അര കപ്പ്‌
കശുവണ്ടി/ബദാം ,മുന്തിരി- അര കപ്പ്‌
ഉപ്പ്- ആവശ്യത്തിന്

മറ്റു മസാലകൾ

കുരുമുളക്,ഗ്രാമ്പൂ, പട്ട, പേരും ജീരകം -അര ടീസ്പൂണ്‍ വീതം
തക്കോലം-1 (വേണമെങ്കിൽ മാത്രം)
കറുകപ്പട്ടയുടെ ഇല-1((വേണമെങ്കിൽ മാത്രം)



തയ്യാറാക്കുന്ന വിധം

ഏറ്റവും ഈസി ആയി നെയ്ച്ചോർ ഉണ്ടാക്കാനുള്ള രീതിയാണ് താഴെ കാണിച്ചിരിക്കുന്നത്..(see Photos below) 

നെയ്‌ പാത്രത്തിൽ ഒഴിച് ചൂടാകുമ്പോൾ കശുവണ്ടിയും കിസ്മിസും വറുത് കോരി മാറ്റി വെക്കുക. അതിൽ സവാള ഇട്ടു ബ്രൌണ്‍ നിറമാകുന്ന വരെ വറുക്കുക.. അതും മാറ്റി വെക്കുക. 

ഒരു കപ്പ്‌ അരിക്ക് ഒന്നര കപ്പ്‌ വെള്ളം എന്നഅളവിൽ വെള്ളം എടുത്ത് നെയ്ച്ചോർ ഉണ്ടാക്കുന്ന പത്രത്തിലേക്ക് ഒഴിക്കുക.. ആവശ്യത്തിന് ഉപ്പ് ചേര്ക്കുക.. ഇതിലേക്ക് ബാക്കിയുള്ള നെയ്‌ ഒഴിച് വെള്ളം തിളക്കുമ്പോൾ എടുത്തു വെച്ച മസാലകൾ എല്ലാം ഇടുക..ഇനി ഇതിലേക്ക് കഴുകി വെച്ച അരി ഇടുക.പത്രം അടച്ചു വെച്ച് ചെറുതീയിൽ അരി വേകുന്ന വരെ വേവിക്കുക.. ഏകദേശം 20 മിനിറ്റ്കൾക്കു ശേഷം തീ അണച്ച്, മുകളിൽ അല്പം കൂടി നെയ്‌ ചേർത്ത് മൂപ്പിച്ച കശുവണ്ടിയും കിസ്മിസും സവാളയും വിതറി ചൂടോടെ വിളമ്പാം...

ആവി പറക്കുന്ന, ആരെയും കൊതിപ്പിക്കുന്ന നെയ്ച്ചോർ റെഡി...ഇനി മുതൽ ആരെങ്കിലും വീട്ടിൽ പെട്ടെന്ന് വന്നാൽ, നെയ്ച്ചോർ തന്നെ ഉണ്ടാക്കിക്കോളൂ... സൂപ്പർ സിമ്പിൾ നെയ്ച്ചോർ..!

Ingredients
Jeerakashala rice/Basmati Rice - 1 cup
Ghee- 5 tablespoons
Cashews/badam, raisins -1/2 cup
Sliced Onions- 1/2 cup

Spices

Black pepper,Cumin seeds,cinnamon ,cloves -1/2 teaspoon each
Bayleaf- 1(optional)
Star anise-1(optional)

Procedure
                                                               Heat ghee  in a pan



                                         add Cashews/Badam and fry until golden brown




                                                   Add raisins (kismis) and fry them too


Drain &Keep them aside 


                                             Add the sliced onions until they turn golden brown




Keep them aside, this is used for final garnishing.


                    Take rice and water in the ratio 1:1  1/2(for one cup rice, one and half cup water)

                 
                                                   Wash the rice and keep it aside



                                               Add the water into the cooking pot


                                                       Add required quantity of salt


Add the ramaining Ghee into this water.


Take all the spices specified



When water begins to boil, add spices


Now, add the washed rice


Let it cook for about 20 mins in medium flame



Do not stir occasionally as this may break the rice.



                                         Garnish with the nuts, raisins and golden brown onions..
                                               Super Simple Ghee Rice Ready!!



                                                                      Yummy!!!






Sunday, November 9, 2014

തൈര് സാദം/ തൈര് ചോറ്/ Curd Rice

തൈര് സാദം/ തൈര് ചോറ്/ Curd Rice (Tamil Nadu style)

തൈരുടച്ചു ചോറോ പഴങ്കഞ്ഞിയോ കുടിച്ചവർ പറയും, ഏറ്റവും സ്വാദുള്ള ഭക്ഷണം അതാണെന്ന്.. ഒരു കറിയും കൂടെ  വേണ്ട.. കൂടിപ്പോയാൽ, ഒരു പപ്പടം, അല്ലെങ്കിൽ മുളക്, അതും അല്ലെങ്കിൽ അച്ചാർ... വേനൽ കാലമായാൽ നല്ല തൈരും സംഭാരവും വീട്ടിലും അങ്ങാടികളിലും  സുലഭമായിരുന്നു.. എന്നാൽ ഇന്ന് സോഫ്റ്റ്‌ ഡ്രിങ്ക്സ് കുടിച് നാം ആപത്തു ക്ഷണിച്ചു വരുത്തുന്നു...നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ ഏറ്റവും മുഖ്യവും  സുലഭവും  ആയ ഭക്ഷണമാണ്  തൈര് സാദം.  അവിടത്തെ ചൂടിനു അവർ ചെയ്യുന്ന ഏറ്റവും നല്ല പ്രതിരോധമാണ് തൈരും മോരും ദിനവും ഉൾപെടുത്തുക എന്നത്..

നിങ്ങളും ഈ തൈര് ചോറ് ഒന്നുണ്ടാക്കി നോക്കൂ...!



ചേരുവകൾ

പൊന്നിയരി-  1 കപ്പ്‌

തൈര് - 2-3 കപ്പ്‌

കാരറ്റ്,ഉള്ളി, വെള്ളരിക്ക,മല്ലിയില എന്നിവ ചെറുതായി അരിഞ്ഞത് - ഓരോന്നും 1 ടേബിൾ സ്പൂണ്‍ വീതം

താളിക്കാൻ
കടുക്, ഉഴുന്ന്, കടലപരിപ്പ്‌,വറ്റൽ മുളക്,കറിവേപ്പില,കുരുമുളക് ,നല്ല ജീരകം.,നെയ്യ അല്ലെങ്കിൽ വെണ്ണ

തയ്യാറാക്കുന്ന വിധം

 പൊന്നിയരി ഒരു കപ്പിന് രണ്ടു കപ്പ്‌ എന്ന അളവിൽ പാകത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ വേവിച്ചു ഉടച്ചു വെക്കുക. അതിലേക്ക് അല്പം ഇളം ചൂട് പാൽ ഒഴിക്കുക.ഒരു പാത്രം ചൂടാക്കി അതിൽ നെയ്യോ വെണ്ണയോ ഒഴിച് കടുക്, ജീരകം, കുരുമുളക്, വറ്റൽ മുളക്, കറിവേപ്പില,ഉഴുന്ന് പരിപ്പ്, കടല പരിപ്പ് എന്നിവ ചെറുതായി മൂക്കുന്ന വരെ വറുത്ത് വെക്കുക. ചോറ് ചൂടാറിയാൽ നല്ലപോലെ തൈരൊഴിചു വീണ്ടും ഉടച്ചു  വെക്കുക . ഇതിലേക്ക് ഉള്ളി , കാരററ് , ഇഞ്ചി , മല്ലിയില,   വെള്ളരിക്കഎന്നിവ ചെറുതായി അരിഞ്ഞത് ചേർക്കുക.ഇതിലേക്ക് അല്പം കായം പൊടി ചേർത്ത് ഇളക്കുക.നേരത്തെ താളിച്ചത് ചേർത്ത് ഇളക്കി ഉപയോഗിക്കാം..


Curd Rice(Tamil Nadu style)

Ingredients

Ponni/ Sona masoori Rice-1 Cup
Curd -2or 3 cups
Asafoetida- a pinch
Choppped carrot,cucumber,coriander leaves,onions- 1 table spoon each
To sputter- mustard, urad dal, cumin seeds,dry red chillied, curry leaves, ghee or butter

Procedure
Boil the rice with adequate water 

Add salt to taste

                                              Add warm milk to the rice(this improves texture and taste)


Add Curd generously!

                                                        Add all chopped veggies

                                                                          Mix Well

Add Asafoetida(Hing)

                                                   Heat ghee/butter in pan ,sputter mustards  seeds


                                                       Add remaining ingredients

Saute them until golden brown


Add this to the rice and Mix well

Super Simple CURD RICE  ready!!




പഴം വാട്ടിയത് / പഴം നെയ്യിൽ വാട്ടിയത്/ പഴം നുറുക്ക്/ Pazham nurukk/Banana simple fry

പഴം വാട്ടിയത് /
പഴം നെയ്യിൽ വാട്ടിയത്/
പഴം നുറുക്ക്/
Pazham nurukk/Banana simple fry

കേരളത്തിന്റെ തനതായ ഭക്ഷണങ്ങളിൽ  ഉൾപെടുന്ന മുഖ്യ ആഹാരമാണ് പഴം , അതും നല്ല നാടൻ നേന്ത്രപ്പഴം..! കുട്ടികൾക്ക് പ്രത്യേകിച്ച് കൊച്ചുകുഞ്ഞുങ്ങൾക്ക് നമ്മുടെ അച്ഛനമ്മമാർ കൊടുത്തിരുന്നത് പച്ചക്കായ ഉണക്കിപ്പൊടിച്ച കുറുക്കും, പഴം വേവിച്ചതും, നെയ്യിൽ വാട്ടിയതും ഒക്കെ ആയിരുന്നു.. അന്നൊക്കെ ആരും ബേബി ഫുഡ്‌ എന്നും പറഞ്ഞു കടകളിൽ  പോയിരുന്നുമില്ല, വാങ്ങിയിരുന്നുമില്ല, കുട്ടികൾക്ക്  നല്ല   ആരോഗ്യവും ഉണ്ടായിരുന്നു...എന്നാൽ ഇപ്പോഴോ, എത്ര വില കൂടിയ ഭക്ഷണം വാങ്ങി കൊടുത്താലും ആശുപത്രി കയറി ഇറങ്ങാനേ  സമയമുള്ളൂ...

എന്തായാലും, നിങ്ങള്ക്കും കുട്ടികൾക്കും വൈകുന്നേരം കഴിക്കാൻ പറ്റിയ ഒരു സൂപ്പർ നേന്ത്രപ്പഴം വിഭവം ഇതാ.. ഉണ്ടാക്കാൻ അതിലേറെ എളുപ്പം..


ചേരുവകൾ

പഴം -1 എണ്ണം

നെയ്യ് - 2-3 ടേബിൾ സ്പൂണ്‍

തയ്യാറാക്കുന്ന  വിധം

പഴം വട്ടത്തിൽ അറിയുക
പത്രം ചൂടാവുമ്പോൾ  നെയ്‌ ഒഴിച്ച്  പഴം അതിലിട്ട് 2 വശവും ബ്രൌണ്‍ നിറം ആകുന്ന വരെ മൂപ്പിചെടുക്കുക.  വേണമെങ്കിൽ അവസാനം പഞ്ചസാരയോ എലക്ക പൊടിച്ചതോ  തൂവി വിളമ്പാം .


Ingredients
Plantains -1 or 2nos
Ghee - 2-3 tablespoon
Sugar (optional)
cardamom powder (optional)

Procedure



Heat Pan , add Ghee
Cut the plantains in circles and add to ghee
Fry until light or golden brown
You may add a pinch of sugar and powdered cardamom before serving for an extra flavor!

Banana Fry Ready!!