തൈരുടച്ചു ചോറോ പഴങ്കഞ്ഞിയോ കുടിച്ചവർ പറയും, ഏറ്റവും സ്വാദുള്ള ഭക്ഷണം അതാണെന്ന്.. ഒരു കറിയും കൂടെ വേണ്ട.. കൂടിപ്പോയാൽ, ഒരു പപ്പടം, അല്ലെങ്കിൽ മുളക്, അതും അല്ലെങ്കിൽ അച്ചാർ... വേനൽ കാലമായാൽ നല്ല തൈരും സംഭാരവും വീട്ടിലും അങ്ങാടികളിലും സുലഭമായിരുന്നു.. എന്നാൽ ഇന്ന് സോഫ്റ്റ് ഡ്രിങ്ക്സ് കുടിച് നാം ആപത്തു ക്ഷണിച്ചു വരുത്തുന്നു...നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ ഏറ്റവും മുഖ്യവും സുലഭവും ആയ ഭക്ഷണമാണ് തൈര് സാദം. അവിടത്തെ ചൂടിനു അവർ ചെയ്യുന്ന ഏറ്റവും നല്ല പ്രതിരോധമാണ് തൈരും മോരും ദിനവും ഉൾപെടുത്തുക എന്നത്..
നിങ്ങളും ഈ തൈര് ചോറ് ഒന്നുണ്ടാക്കി നോക്കൂ...!
ചേരുവകൾ
പൊന്നിയരി- 1 കപ്പ്
തൈര് - 2-3 കപ്പ്
കാരറ്റ്,ഉള്ളി, വെള്ളരിക്ക,മല്ലിയില എന്നിവ ചെറുതായി അരിഞ്ഞത് - ഓരോന്നും 1 ടേബിൾ സ്പൂണ്‍ വീതം
താളിക്കാൻ
കടുക്, ഉഴുന്ന്, കടലപരിപ്പ്,വറ്റൽ മുളക്,കറിവേപ്പില,കുരുമുളക് ,നല്ല ജീരകം.,നെയ്യ അല്ലെങ്കിൽ വെണ്ണ
തയ്യാറാക്കുന്ന വിധം
പൊന്നിയരി ഒരു കപ്പിന് രണ്ടു കപ്പ് എന്ന അളവിൽ പാകത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ വേവിച്ചു ഉടച്ചു വെക്കുക. അതിലേക്ക് അല്പം ഇളം ചൂട് പാൽ ഒഴിക്കുക.ഒരു പാത്രം ചൂടാക്കി അതിൽ നെയ്യോ വെണ്ണയോ ഒഴിച് കടുക്, ജീരകം, കുരുമുളക്, വറ്റൽ മുളക്, കറിവേപ്പില,ഉഴുന്ന് പരിപ്പ്, കടല പരിപ്പ് എന്നിവ ചെറുതായി മൂക്കുന്ന വരെ വറുത്ത് വെക്കുക. ചോറ് ചൂടാറിയാൽ നല്ലപോലെ തൈരൊഴിചു വീണ്ടും ഉടച്ചു വെക്കുക . ഇതിലേക്ക് ഉള്ളി , കാരററ് , ഇഞ്ചി , മല്ലിയില, വെള്ളരിക്കഎന്നിവ ചെറുതായി അരിഞ്ഞത് ചേർക്കുക.ഇതിലേക്ക് അല്പം കായം പൊടി ചേർത്ത് ഇളക്കുക.നേരത്തെ താളിച്ചത് ചേർത്ത് ഇളക്കി ഉപയോഗിക്കാം..
Curd Rice(Tamil Nadu style)
Ingredients
Ponni/ Sona masoori Rice-1 Cup
Curd -2or 3 cups
Asafoetida- a pinch
Choppped carrot,cucumber,coriander leaves,onions- 1 table spoon each
To sputter- mustard, urad dal, cumin seeds,dry red chillied, curry leaves, ghee or butter
Procedure
Boil the rice with adequate water |
Add salt to taste
Add Curd generously!
Add all chopped veggies
Mix Well
Add Asafoetida(Hing)
Add remaining ingredients
Saute them until golden brown
Add this to the rice and Mix well
Super Simple CURD RICE ready!!
No comments:
Post a Comment